അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം

ജോര്‍ജിയയില്‍ കുറ്റിക്കാട്ടില്‍നിന്നു കിട്ടിയ തോക്കെടുത്ത് അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ വെടിവെച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. രണ്ടു സഹോദരന്മാരും ചേര്‍ന്ന് വീടിനു തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടയിലാണ് നിലത്തു കിടന്നിരുന്ന തോക്ക് അഞ്ചു വയസ്സുകാരന്റെ ശ്രദ്ധയില്‍പെട്ടത്. കളിതോക്കാണെന്ന് കരുതി സഹോദരന് നേരെ കാഞ്ചി വലിക്കുകയായിരുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാറില്‍ വെടിയേറ്റ സഹോദരന്‍ നിലത്തുവീണതു കണ്ടു കുട്ടി നിലവിളിച്ചു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയവര്‍ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് ട്രാഫിക് പരിശോധന നടത്തുന്നതിനിടയില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടെന്നും അവര്‍ പോകുന്നതിനിടയില്‍ തോക്ക് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

SHARE