യുവതാരങ്ങള്‍ക്ക് വേണ്ടി ധോനി വഴിമാറണം; ഗൗതം ഗംഭീര്‍

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 21 ന് തെരഞ്ഞെടുക്കാനിരിക്കെ പുതിയ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പി യുമായ ഗൗതം ഗംഭീര്‍.
യുവതാരങ്ങള്‍ക്ക് വേണ്ടി ധോണി വഴിമാറികൊടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് ഇനി നോക്കേണ്ടത്. ധോണി ക്യാപ്റ്റനായിരുമ്പോള്‍ ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു. അതുപോലെ ഇപ്പോഴും ചെയ്യണം.

ആ പരിചയുള്ള സ്ഥിതിക്ക് ധോണി വഴിമാറി കൊടുക്കണം. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ വളര്‍ത്തിയെടുക്കാനുള്ള സമയമാണിത്. വരും മത്സരങ്ങളില്‍ അവര്‍ക്കെല്ലാം അവസരം നല്‍കണം. ലോകകപ്പിന് ശേഷം ധോനിയുടെ വിരമിക്കലിനെ കുറിച്ചുളള ചര്‍ച്ചകള്‍ സജീവമാണ്. ധോനിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി മുന്‍ താരങ്ങളാണ് ഇതുവരെ എത്തിയത്.

SHARE