ചെന്നൈ: കമല്‍ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഗൗതമി. വിഡ്ഡികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരക്കുകയും ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ഗൗതമി പ്രതികരിച്ചത്. 13 വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ച ഗൗതമിയും കമല്‍ഹാസനും കഴിഞ്ഞ നവംബറിലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ഗൗതമി രംഗത്തുവന്നത്. മകളുടെ കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ഗൗതമി പറഞ്ഞു. എല്ലാവരും അവരവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് നോക്കുന്നത് അവസാനിപ്പിക്കണമെന്നും ഗൗതമി ആവശ്യപ്പെട്ടു.
Home Entertainent ‘കുരക്കുന്ന പട്ടികളും പിറുപിറുക്കുന്ന വിഡ്ഡികളും’; കമല്ഹാസന് വിവാദത്തില്‍ നടി ഗൗതമി