ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര്‍ കൊല്ലപ്പെട്ടു

നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര്‍ കൊല്ലപ്പെട്ടു. . നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 37ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്പോഴാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റ് മഹമദു ഇസോഫു ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു

SHARE