രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി

ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വിലകൂട്ടിയിരുന്നു. 14 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി മുതല്‍ 601 രൂപയായിരിക്കും. 19 കിലോ വാണിജ്യ സിലിണ്ടര്‍ ലഭിക്കാന്‍ 1135രൂപ നല്‍കണം. രാജ്യാന്തരവിലയിലെ വിലവര്‍ധനവിന് അനുസരിച്ചാണ് വിലവര്‍ധന.

രാജ്യത്ത് ഇന്ധനവില ഉയരുന്നതിനോടൊപ്പം പാചകവാതക വില വര്‍ധിക്കുന്നതും സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കും. തുടര്‍ച്ചായായ 21 ദിവസമായിരുന്നു ഇന്ധനവില വര്‍ധിച്ചിരുന്നത്.

SHARE