ബെയില്‍ റയലിന് പുറത്തേക്ക്, സ്ഥിരീകരണവുമായി സിദാന്‍

ഗരേത് ബെയില്‍ റയലിന് പുറത്തേക്ക്. കോച്ച് സൈനുദീന്‍ സിദാനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്. മുപ്പതുകാരനായ ബെയിലിന് കരാര്‍ പ്രകാരം മൂന്ന് സീസണുകളിലൂടെ കളിക്കാം എന്നാല്‍ ബെയില്‍ പെട്ടെന്നു തന്നെ ടീം വിടുമെന്ന് സിദാന്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ നടന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബയേണിനെതിരെ ടീം ലൈനപ്പില്‍ ബെയിലിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സിദാന്‍ കാര്യ വ്യക്തമാക്കിയത്.

തനിക്ക് വ്യക്തിപരമായി ബെയിലുമായി യാതൊരു പ്രശ്‌നവും നിലവിലില്ല, എന്നാല്‍ കളിക്കാരനെന്ന നിലയില്‍ കഴിഞ്ഞ സീസണിലെ ബെയിലിന്റെ പ്രകടനം മോശമായിരുന്നു. നിലവിലെ സാഹചര്യം ബെയിലിനും വ്യക്തമാണ് ടീമില്‍ നിന്ന് പുറത്തേക്ക് പോകുന്നത് ടീമിനും ബെയിലിനും ഗുണമായിരിക്കും. സിദാന്‍ കൂട്ടിച്ചേര്‍ത്തു.

SHARE