ലാലീഗ; ബെയിലിനെ കാത്തിരിക്കുന്നുത് വമ്പന്‍ വിലക്ക്

മാഡ്രിഡ്: മത്സരത്തിനിടെ പ്രകോപനത്തിന് കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജെറാത്ത് ബെയിലിനെ കാത്തിരിക്കുന്നത് വമ്പന്‍ വിലക്ക്. പോയ വാരത്തിലെ സ്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മല്‍സരത്തില്‍ ബെയില്‍ നടത്തിയ ആഹ്ലാദ പ്രകടനമാണ് ടീമിനും അദ്ദേഹത്തിനും വില്ലനായിരിക്കുന്നത്.
ഗോളടിച്ച ശേഷം അദ്ദേഹം വലത് കൈ ഉയര്‍ത്തുകയും ഇടത് കൈ കൊണ്ട് പ്രത്യേക ആക്ഷന്‍ കാട്ടുകയും ചെയ്തിരുന്നു. പ്രകോപനപരമായ ഇത്തരം മുദ്രകള്‍ അംഗീകരിക്കാനവില്ലെന്നാണ് ലാലീഗ അധികൃതര്‍ വ്യക്തമാക്കി.

വളരെ മോശം അര്‍ത്ഥമുള്ള (അപ്പ് യുവേഴ്‌സ്) ആക്ഷനാണ് ബെയില്‍ കാണിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മല്‍സരത്തില്‍ 3-1 ന് റയല്‍ വിജയിച്ചിരുന്നു. മൂന്നാമത്തെ ഗോള്‍ നേടിയത് ബെയിലായിരുന്നു. സംഭവം ലാലീഗ മല്‍സര കമ്മിറ്റിക്ക് വിട്ടിരിക്കയാണ്. അവരുടെ തീരുമാനമാണ് അന്തിമം.

ബെയില്‍ തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ 12 മല്‍സരം വരെ അദ്ദേഹത്തിന് വിലക്ക് ലഭിക്കും. റയല്‍ താരങ്ങള്‍ക്കെതിരെ നിരന്തരം ഇത്തരം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നായകന്‍ സെര്‍ജിയോ റാമോസ് ഇന്നലെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ അയാക്‌സ് താരത്തെ മന:പൂര്‍വ്വം ഫൗള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന് ഒരു മല്‍സരം വലിക്കും ഉറപ്പായിട്ടുണ്ട്.