കഞ്ചാവ് ചെടി വീട്ടില്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

ചേര്‍ത്തല: വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല ആഞ്ഞിലിപ്പാലം സ്വദേശി യദുകൃഷ്ണന്‍ (21) ആണ് പിടിയിലായത്. പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വീട്ടുവളപ്പില്‍ കഞ്ചാവുചെടി വളര്‍ത്തിയത്.

ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം. ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു. പച്ചക്കറിത്തൈ ആണെന്നാണ് സംശയമുയര്‍ത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. യദുകൃഷ്ണന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അപ്രന്റീസാണ്.

ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന.

SHARE