സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാവുമെന്ന് സൂചന

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായി സൗരവ് ഗാംഗുലി ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റാവുമെന്ന് സൂചന. മുന്‍ ക്രിക്കറ്റ് ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റാവുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഞായറാഴ്ച രാത്രി മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്‌ഠേന നിര്‍ദേശിക്കപ്പെട്ടെന്നാണ് വിവരം.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പുതിയ ജോയിന്റ് സെക്രട്ടറിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്. ജയേഷ് ഇന്ന് മൂന്ന് മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ജയേഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

അമിത് ഷായുടെ മകന്‍ ജയ് ഷാ പുതിയ സെക്രട്ടറിയും മുന്‍ ബി.സി.സി.ഐ പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാല്‍ ട്രഷററും ആയേക്കും.

SHARE