ഷാനിമോള്‍ ഉസ്മാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജി സുധാകരന്‍

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്‍. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞു.

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നവോത്ഥാനം പറഞ്ഞ് സ്ത്രീ സംരക്ഷണത്തിന് മുറവിളി കൂട്ടുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പ് സമയത്ത് നവോത്ഥാനം മറന്നുപോകുന്നതിന്റെ മറ്റൊരു ചിത്രമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രമ്യാ ഹരിദാസ് എം.പി ക്കെതിരെ സിപിഎം നേതാവ് വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു.

SHARE