സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 60 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 57 പൈസ കൂടി. ഇതോടെ പെട്രോള്‍ വില 74.15 രൂപയിലും, ഡീസല്‍ വില 68.38 രൂപയിലുമെത്തി.
തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസലിന് 2.70 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ ഇതോടെ പെട്രോള്‍ വില 74 രൂപയായി. കൊല്‍ക്കത്തയില്‍ 75.94 രൂപയും, മുംബൈയില്‍ 80.98 രൂപയും, ചെന്നൈയില്‍ 77.96 രൂപയുമാണ് പുതുക്കിയ പെട്രോള്‍ നിരക്ക്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്.