ഇന്ധനവിലയിലെ കൊടുംകൊള്ള തുടരുന്നു; തുടര്‍ച്ചയായ 13ാം ദിവസവും കൂട്ടി

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റര്‍ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 7 രൂപ ഒന്‍പത് പൈസയുമാണ് കൂടിയത്.

SHARE