ഇന്ധനവില വര്‍ധനവിനെതിരെ സൈക്കിള്‍ മാര്‍ച്ച്; ദിഗ്വിജയ് സിങ്ങിനും 150 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്


ഭോപാല്‍: ഇന്ധനവില വര്‍ധനവിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവിനും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസെടുത്തു. ഐപിസി 341, 188, 143, 269, 270 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ദിഗ് വിജയസിങ്ങും ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഭോപാലില്‍ ബുധനാഴ്ച ഇന്ധനവിലവര്‍ധനവിനെതിരേ സൈക്കിള്‍ റാലി നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി കൊവിഡ് പ്രതിസന്ധിയെ ഒരു സാധ്യതയായി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ന് കൊവിഡ് മൂലം ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ പണപ്പെരുപ്പം വര്‍ധിക്കുകയാണ്. ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്സൈസ് തീരുമയും നികുതിയും തുടര്‍ച്ചയായ 18ാം ദിവസവും വര്‍ധിപ്പിക്കുകയാണ്. ദുരന്തത്തിലെ സാധ്യതയെ കുറിച്ച് മോദി പറഞ്ഞിരുന്നു. ഇപ്പോള്‍ കൊറോണ ദുരന്തത്തില്‍ നിന്ന് പണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് അവര്‍-അദ്ദേഹം കുറ്റപ്പെടുത്തി.