കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ഡീസലിന് 17 പൈസയും പെട്രോളിന് 21 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 75. 92 രൂപയാണ് വില. ഒരു ലിറ്റര്‍ പെട്രോളിന് 80.29 രൂപയുമാണ് വില കൊച്ചിയില്‍ ഈടാക്കുന്നത്. 20 ദിവസത്തിനിടെ ഡീസലിന് 10 രൂപ 21 പൈസയും പെട്രോളിന് 8 രൂപ 93 പൈസയും കൂട്ടി.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ ഡീസലിന് ആദ്യമായി 80 രൂപ വില ഈടാക്കിയത്. വാല്യു ആഡഡ് ടാക്സ് അനുസരിച്ച് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വിലകളാകും ഉണ്ടാകുക. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ വാറ്റ് വര്‍ധിപ്പിച്ചതിനാലാണ് ഡീസലിന് തലസ്ഥാനത്ത് ഇത്രയും വില. കഴിഞ്ഞ മാസം ഇന്ധനങ്ങളുടെ വാറ്റ് സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു.