മദ്യപിക്കുന്നതിനിടെ തര്‍ക്കം; സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊന്നു

crime scene tape focus on word 'crime' in cenematic dark tone with copy space

തമ്പാനൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരത്താണ് സംഭവം.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഇവര്‍ ഹോട്ടലില്‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വാക്കുതര്‍ക്കമുണ്ടായതായും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. ശ്രീനിവസാന്റെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഗിരീഷിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു.

SHARE