വെള്ളിയാഴ്ച ജുമുഅക്ക് പകരം ളുഹര്‍ നിസ്‌കരിക്കുക: സമസ്ത


കോഴിക്കോട്: കോവിഡ് ബാധയുടെ പശ്ചാതലത്തില്‍ വരുന്ന വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം ഉണ്ടായിരിക്കുകയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ അറിയിച്ചു. പകരം ളുഹര്‍ നിസ്‌കരിക്കാനും നേതാക്കള്‍ ആവശ്യപ്പെട്ടു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ്പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

കോവിഡിന്റെ പശ്ചാതലത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.