ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണ്‍; ക്വാര്‍ട്ടറില്‍ പി.വി സിന്ധു പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി.സിന്ധു പുറത്ത്. ക്വര്‍ട്ടറില്‍ തായ്‌വാന്റെ തായ് സൂ യിങ്ങിനോട് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 16-21, 26-24, 17-21. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി.

ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സിന്ധു രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.എന്നാല്‍ മൂന്നാം സെറ്റില്‍ വീണ്ടും തായ് സൂ സിങ് മുന്നേറ്റം നടത്തിയതോടെ സിന്ധുവിന്റെ സെമി പ്രതീക്ഷയും അസ്തമിച്ചു. മറ്റൊരു വനിത താരം സൈന നെഹ്‌വാളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. ദക്ഷിണ കൊറിയന്‍ താരം അന്‍ സെ യങ്ങിനോട് പരാജയപ്പെട്ടായിരുന്നു താരം പുറത്തായത്.

SHARE