സൗജന്യ സേവനം നല്‍കുന്ന ടാക്‌സി ഡ്രൈവറെ കാത്തിരുന്നത് വികാരനിര്‍ഭര നിമിഷങ്ങള്‍; വീഡിയോ വൈറല്‍

മാഡ്രിഡ്: ലോകം അതികഠിനമായ കോവിഡ് ദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സന്തോഷം നല്‍കുന്ന ചില ദൃശ്യങ്ങള്‍ പുറത്തുവരുന്നു. കൊവിഡ് ബാധിച്ച രോഗികള്‍ക്കായി സൗജന്യമായി വിവിധയിടങ്ങളിലേക്ക് കുതിച്ചെത്തിയും രോഗികളെ ആശുപത്രിയിലേക്ക് എത്തിച്ചും നിസ്വാര്‍ത്ഥ സേവനം ചെയ്ത ഒരു ടാക്‌സി െ്രെഡവറെ വ്യത്യസ്തമായി ആദരിച്ചിരിക്കുകയാണ് സ്‌പെയിനിലെ ആരോഗ്യപ്രവര്‍ത്തകര്‍. സ്‌പെയിനിലെ മാഡ്രിഡില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളാണ് മനുഷ്യത്വത്തിന്റെ പുതുമാതൃകയായിരിക്കുന്നത്.

കൊവിഡ് രോഗികള്‍ക്കായി സൗജന്യ സേവനം നടത്തിയ സ്‌പെയിനിലെ ടാക്‌സി െ്രെഡവറെ ആരോഗ്യ പ്രവര്‍ത്തകര്‍ കൈയടിച്ചാണ് സ്വീകരിച്ചത്. സ്‌പെയിനില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സൗജന്യമായി രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും തിരിച്ചുമെത്തിക്കുന്നതിനായി തന്റെ ദിനരാത്രങ്ങള്‍ മാറ്റിവെച്ച െ്രെഡവര്‍ക്കാണ് ആദരമൊരുക്കിയത്. സ്വന്തം ജീവന്‍പോലും നോക്കാതെ ഓടിയെത്തിയ െ്രെഡവരെ അര്‍ഹിച്ച രീതിയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിച്ചതും ആദരവര്‍പ്പിച്ചതും.

ആശുപത്രിയിലുള്ള രോഗിയെ മാറ്റാന്‍ വാഹനമാവശ്യപ്പെട്ടാണ് മാഡ്രിഡിലെ ഡോക്ടര്‍ ഇദ്ദേഹത്തെ ഫോണ്‍ ചെയ്ത് വരുത്തിയത്. ഉടനടി ആശുപത്രിയിലെത്തിയ െ്രെഡവര്‍ പക്ഷേ കണ്ടത് രോഗിക്ക് പകരം തനിക്കായി ചുറ്റും നിന്ന് കൈയ്യടിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ്. വികാര നിര്‍ഭരമായ ഈ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണിപ്പോള്‍. തന്നെ അഭിനന്ദിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ നോക്കി ഒന്നും മിണ്ടാനാവാതെ നില്‍ക്കുന്ന െ്രെഡവര്‍ക്ക് ചെറിയൊരു തുകയും ഇവര്‍ സമ്മാനിച്ചു. ടാക്‌സി പോയന്റ് എന്ന ട്വിറ്റര്‍ പേജിലാണ് െ്രെഡവറുടെ പേരോ മറ്റ് വിവരങ്ങളോ നല്‍കാതെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

SHARE