ജിയോ ഉപഭോക്താക്കള്‍ക്ക് ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും കോളും

കൊച്ചി: പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏഴു ദിവസത്തേക്ക് അണ്‌ലിമിറ്റഡ് വോയ്‌സും ഡാറ്റയും സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ജിയോ ഉപയോക്താക്കള്‍ അവസാനമായി ഫോണ്‍ ഉപയോഗിച്ച സ്ഥല വിവരങ്ങള്‍ 1948 എന്ന സേവന നമ്പറിലൂടെ അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഹെല്‍പ് ലൈന്‍ നമ്പറും ജിയോ നെറ്റവര്‍ക്കില്‍ തുറന്നതായി ജിയോ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ചൂരല്‍മലയില്‍ ബിഎസ്എന്‍എല്‍ നെറ്റവര്‍ക്ക് പുനഃസ്ഥാപിക്കാനായി പത്ത് എംബിപിഎസ് ബാന്‍ഡ് വിഡ്ത് ജിയോ സൗജന്യമായി നല്‍കി. പ്രളയ ബാധിത പ്രദേശങ്ങളിലുള്ള നെറ്റവര്‍ക്ക് ലഭ്യത ഉറപ്പു വരുത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

SHARE