കൂടുതല്‍ തട്ടിപ്പ് നടന്നത് എസ്.ബി.ഐയില്‍; പ്രതിസന്ധിക്കാലത്തെ തട്ടിപ്പ് കണക്കുകള്‍ ഞെട്ടിക്കുന്നത്

പ്രതിസന്ധിക്കാലത്ത് രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി നടന്ന തട്ടിപ്പ് കണക്കുകള്‍ ഞെട്ടിക്കുന്നത്. 1.17 ലക്ഷം കോടിയുടെ തട്ടിപ്പാണ് 18 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി നടന്നത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 4,769 തട്ടിപ്പ് കേസുകളാണ് ഇവിടെ മാത്രം രജിസ്റ്റര്‍ ചെയ്തത്. 30,300 കോടിയാണ് തട്ടിയെടുത്തത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 294 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവിടെ നിന്ന് 14,928.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 250 കേസുകളിലായി 11,166.19 കോടി രൂപ തട്ടിയെടുത്തു.അലഹബാദ് ബാങ്കില്‍ 860 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 6,781.57 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ബാങ്ക് ഓഫ് ഇന്ത്യയില്‍ 161 കേസുകളിലായി 6,626.12 കോടിയുടെ തട്ടിപ്പുകള്‍ നടന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 292 കേസുകലിലായി 5,604.55 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 151 കേസുകളില്‍ നിന്ന് 5,556.64 കോടിയുടെ തട്ടിപ്പും ഓറിയന്റല്‍ ബാങ്കില്‍ 282 കേസുകളില്‍ നിന്ന് 4,899.27 കോടിയുടെ തട്ടിപ്പും നടന്നു.

SHARE