കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചു. ഫ്രാങ്കോ വിചാരണ നേരിടണമെന്നും, അതിന് വേണ്ട തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി നേരത്തേ ബിഷപ്പിന്റെ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കുറ്റപത്രത്തില്‍ പറഞ്ഞ എല്ലാ വകുപ്പുകളും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.