ചുമതലകള്‍ കൈമാറി ഫ്രാങ്കോ

 

കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ചുമതലകള്‍ കൈമാറി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫാ. മാത്യൂ കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണചുമതല കൈമാറിയിരിക്കുന്നത്. ഫാ. ബിബിന്‍ ഓട്ടക്കുന്നേല്‍ ഫാ. ജോസഫ് തേക്കുംകാട്ടില്‍ ഫാ. സുബിന്‍ തെക്കേടത്ത് എന്നിവര്‍ക്കും വിവിധ ചുമതലകളുണ്ട്. അന്വേഷണത്തിന്റെ ഫലം അറിയുന്നതു വരെയാണ് മാറ്റം. എല്ലാം ദൈവത്തിനു വേണ്ടി കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

SHARE