കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളക്കല്‍ ഒരാഴ്ച്ചക്കകം ഹാജരാകണം

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നുതന്നെ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി കെ സുഭാഷ്. ഒരാഴ്ചക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം കൊച്ചിയില്‍ തുടരുകയാണ്. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സൂചന. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കലായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. അതേസമയം നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് എസ്.പി പറഞ്ഞു. പൊലീസിന്റെ നിലപാട് കോടതിയില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE