ഓസ്‌കാര്‍ പുരസ്‌കാരം മോഷണം പോയി; ലൈവില്‍ കുടുങ്ങി കള്ളന്‍

ലോസ്്ഏഞ്ചല്‍സ്: ഓസ്‌കാര്‍ പുരസ്‌കാരം മോഷ്ടിച്ച കള്ളന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത ലൈവ് വീഡിയോ വഴി കുടുങ്ങി. മികച്ച നടക്കുള്ള ഓസ്‌കാര്‍ നേടിയ ഫ്രാന്‍സിസ് മക്‌ഡോര്‍മാന്റിന്റെ പുരസ്‌കാരമാണ് മോഷണം പോയത്. പുരസ്‌കാരദാനത്തിനു ശേഷം ഗവര്‍ണേഴ്‌സ് ഹാളില്‍ നടന്ന പാര്‍ട്ടിക്കിടെയായിരുന്നു മോഷണം.

സംഭവവുമായി ബന്ധപ്പെട്ട് 47കാരനായ ടെറി ബ്രെയിന്റിനെ ലോസ്ഏഞ്ചല്‍സ് പൊലീസ് അറസ്റ്റു ചെയ്തു. പുരസ്‌കാരം കൈയില്‍ പിടിച്ചു നില്‍ക്കുന്ന വീഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് വൈറലായതോടെയാണ് കള്ളനെ കയ്യോടെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

പുരസ്‌കാരം കൈയില്‍ പിടിച്ചു നില്‍ക്കുന്ന വീഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് വൈറലായതോടെയാണ് കള്ളനെ കയ്യോടെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

ടെറിയില്‍ നിന്ന് കണ്ടെടുത്ത പുരസ്‌കാരം നടിക്കു തന്നെ പൊലീസ് കൈമാറി. ടെറിക്കെതിജരെ 20000 ഡോളറിന്റെ പിഴയും ചുമത്തി.

ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി ചിത്രത്തിലെ അഭിനയത്തിനാണ് ഫ്രാന്‍സിസ് മക്‌ഡോര്‍മാന്റിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

 

Watch Videos: