അസമിലെ ടിന്‍സുകിയ ജില്ലയില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ വാതക ചോര്‍ച്ചയും തീയും പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ നാല് ആഴ്ചയോളമെടുക്കുമെന്ന് ഓയില്‍ അധികൃതര്‍. നാല് ആഴ്ച വരെ ഇത് കത്തിക്കൊണ്ടേ ഇരിക്കുമെന്നാണ് സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
നേരെത്ത ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത കമ്പനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയും തീപിടുത്തമുണ്ടായത്. സ്ഥലത്ത് ക്ലിയറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ എണ്ണക്കിണറിന് തീപിടിക്കുകയായിരുന്നു.
മെയ് 27 -ന് നടന്ന ബ്ലോ ഔട്ടിനെത്തുടര്‍ന്ന് തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്ന പ്രകൃതിവാതകച്ചോര്‍ച്ചയ്ക്കൊടുവില്‍, വരണ്ട കാലാവസ്ഥ കാരണം ഇന്നലെ കിണറിന് തീ പിടിക്കുകയായിരുന്നു. അതേസമയം എണ്ണക്കിണറിന് തീപിടിച്ചതോടെ തീനാളങ്ങള്‍ അനിയന്ത്രിതമായ രീതിയില്‍ ആളിപ്പടരുകയാണ്. തീകത്തുന്നിടത്തുനിന്ന് പുറപ്പെടുന്ന പുക, കറുത്ത നിറത്തില്‍ മേഘപടലങ്ങള്‍ പോലെ പ്രദേശമെങ്ങും പരന്നു കഴിഞ്ഞിട്ടുണ്ട്. ഓയില്‍ ചോര്‍ച്ച വ്യാപകമായതോടെ നിരവിധി ജീവികളാണ് ചത്തുപൊന്തുന്നത്. പ്രശ്നം കൈവിട്ടുപോകുമോ എന്ന നിലയിലാണ് നാട്ടുകാരും പരസ്ഥിതി വാദികളും.
അതേസമയം, പതിനഞ്ചിലധികം അഗ്നിശമനസേനാ ട്രക്കുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും.
തീകെടുത്താനുള്ള ശ്രമത്തിനിടെ 2 അഗ്നിശമന സേനാംഗങ്ങള്‍ക്ക് ജീവന് നഷ്ടമായതായും റിപ്പോര്‍ട്ടുണ്ട്. തീ ആളി കത്തുകയായിരുന്ന പ്രദേശത്തിന് അടത്തുള്ള ചതുപ്പ് നിലത്തില്‍ വച്ച് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതി കഠിനമായ അഗ്നിബാധയാണ് ഇവിടെയുണ്ടായിരിക്കുന്നത്. പത്ത് കിലോമീറ്റര്‍ അകലെ നിന്നുവരെ ഈ അഗ്നിബാധയുടെ ജ്വാല കാണുവാന്‍ സാധിക്കും.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ തുടങ്ങിയ തീ വൈകുന്നേരം അഞ്ചുമണിയോടെ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. നിമിഷനേരം കൊണ്ട് പരിസരത്തെ മുപ്പതോളം വീടുകള്‍ അഗ്നിക്കിരയായി. പത്തുകിലോമീറ്ററോളം ദൂരത്ത് നിന്നുപോലും വ്യക്തമായി കാണാവുന്നത്ര വലുതാണ് ഈ തീ. പ്രദേശത്ത് താമസമുള്ള 1600 -ല്‍ പരം കുടുംബങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതിക നാശനഷ്ടങ്ങള്‍ സംഭവിക്കില്ല, അല്ലെങ്കില്‍ അത് സംഭവിക്കുകയാണെങ്കില്‍, നിയന്ത്രിരക്കാനാവും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കുന്നത്. എന്നാല്‍ ലഘൂകരിക്കാനുള്ള കഴിവ് എത്രത്തോളം കുറവാണെന്ന് വ്യക്തമാക്കുന്നതാണ് ഓരോ ചോര്‍ച്ചയും കാണിക്കുന്നത്.
ഈ പ്രദേശം ജൈവവൈവിധ്യത്തിന്റെ ഹോട്ട്സ്പോട്ടായി അറിയപ്പെടുന്ന മേഖലയാമ്. ഇന്ത്യയിലെ ഏറ്റവും നിയന്ത്രിത ശ്രേണിയിലും വംശനാശഭീഷണി നേരിടുന്ന പക്ഷികളായ വൈറ്റ്-ചിറകുള്ള മരം താറാവ്, ബംഗാള്‍ ഫ്ലോറിക്കന്‍, വൈറ്റ്-ബെല്ലിഡ് ഹെറോണ്‍ എന്നിവയുള്ള പ്രദേശമാണിത്. ഈ ഡ്രില്‍ സൈറ്റ് ഡിബ്രൂ-സൈഖോവ ദേശീയ പാര്‍ക്കിനു സമീപത്തായതുകൊണ്ട് കടുവ, ഗാങ്ഗെറ്റിക് ഡോള്‍ഫിന്‍, കുതിരകള്‍, 382 ഇനം പക്ഷികള്‍ എന്നിവ പ്രദേശത്തുണ്ട്. അവയൊക്കെയും ഇന്ന് ഈ തീപിടിത്തം കാരണമുള്ള അപകടത്തിന്റെ സാധ്യതയിലാണിപ്പോള്. മെയ് 27 തൊട്ട് നടക്കുന്ന വാതകചോര്‍ച്ച കാരണം ഇതിനകം തന്നെ നിരവധി പക്ഷികളും, ഡോള്‍ഫിനുകളും ചത്തിട്ടുണ്ടെന്ന് ഗ്രാമീണര്‍ പറയുന്നത്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ ഇതുവരെ ഒരു നടപെടിയും എടുത്തിട്ടില്ലെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനോടകം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കാത്തപക്ഷം അപൂര്‍വ ജീവികളുടെ വംശനാശത്തിന് വരെ കാരണമാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. ചോര്‍ച്ച തുടരുന്നത് പരസ്ഥിതിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും സൈന്യത്തെ ഇറക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.