നാമക്കലില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ബസ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10), ബസ് ഡ്രൈവര്‍ സിദ്ധാര്‍ത്ഥ്, റിജോ എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. നാമക്കല്ലിലെ കുമാരപാളയത്താണ് അപകടമുണ്ടായത്.

പള്ളക്കപാളയത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം.

SHARE