ആന്ധ്രപ്രദേശില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ പക്കീര ഗട്ടി, മഞ്ചപ്പ ഗട്ടി, ഗിരിജ, സദാശിവം എന്നിവരാണ് മരിച്ചത്. കുമ്പള സ്വദേശികളാണ് നാലു പേരും.

അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ബസ് ഇടിക്കുകയായിരുന്നു. തിരുപ്പതി തീര്‍ത്ഥാടത്തിന് പോകുന്ന വഴിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SHARE