ജമ്മുകാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്യം തകര്‍ത്തു. റാംപൂര്‍മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ തിരച്ചിലാണ് നടക്കുന്നത്.

SHARE