മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ പ്രവേശിപ്പിച്ചത്.

സാധാരണ ഗതിയിലുള്ള പരിശോധനകള്‍ക്കായാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം എയിംസില്‍ പ്രവേശിപ്പിച്ചതെന്ന് വാജ്‌പേയിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലാണ് ആരോഗ്യപരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആരോഗ്യപരവും പ്രായാധിക്യവും മൂലം മുന്‍ പ്രധാനമന്ത്രി രാഷ്ട്രീയത്തില്‍ സജീവമല്ല.

SHARE