രാഷ്ട്രീയ പ്രസ്താവന; കരസേനാ മേധാവിക്കെതിരെ മുന്‍ സേനാ മേധാവി രംഗത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് രംഗത്ത്.

പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനെതിരെ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പരാമര്‍ശം തെറ്റാണെന്ന് മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് പിടിഐയോട് വ്യക്തമാക്കി.

സായുധ സേനയിലെ ആളുകള്‍ രാജ്യത്തെ സേവിക്കുകയെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള തത്ത്വമാണ് പിന്തുടരേണ്ടത്. മറിച്ച് ഏതെങ്കിലും രാഷ്ട്രീയ ശക്തികളെ സേവിക്കുന്ന് പണിയല്ല വേണ്ടതെന്നും, മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങള്‍ മൂന്ന് സേനാ വിഭാഗങ്ങളു പക്ഷപാതപരമാവരുതെന്നും നിഷ്പക്ഷത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന ഒരു ആന്തരിക കോഡ് ഉണ്ട്, ഈ നിയമങ്ങള്‍ പതിറ്റാണ്ടുകളായി സായുധ സേനയുടെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം വളരെ വ്യക്തമാണ്. നമ്മള്‍ രാജ്യത്തെയാണ് സേവിക്കുകയാണ്, രാഷ്ട്രീയ ശക്തികളെയല്ല. നിലവില്‍ നടക്കുന്ന ഏതെങ്കിലും രാഷ്ട്രീയ വിഷയങ്ങളില്‍ സേവനത്തിലിരിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയെന്നത് തികച്ചും തെറ്റായ കാര്യമാണ്.
അദ്ദേഹം ഏത് മുതിര്‍ന്ന പദവിയിലാണെങ്കിലും താഴ്ന്ന പദവിയിലാണെങ്കിലും അത് ശരിയല്ലെന്നും, രാംദാസ് പി.ടി.ഐയോട് പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ച് കരസേനാ മേധാവി നടത്തിയ പരാമര്‍ശമാണ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ബിപിന്‍ റാവത്തിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ച് കരസേനാ മേധാവി നടത്തിയ പരാമര്‍ശമാണ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

ബിപിന്‍ റാവത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ സൈനിക മേധാവിക്ക് അനുവാദം നല്‍കിയാല്‍ നാളെ പട്ടാളം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നല്‍കുമെന്ന് കോണ്‍ഗ്രസ് വാക്താവ് ബ്രിജീഷ് കളപ്പ ട്വീറ്റ് ചെയ്തു.

SHARE