നമ്പി നാരായണനും മോഹന്‍ലാലിനും പത്മഭൂഷണ്‍


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമാ താരം മോഹന്‍ലാല്‍, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, കുല്‍ദീപ് നയ്യാര്‍ (മരണാനന്തരം), ബചേന്ദ്രി പാല്‍, നാടന്‍ കലാകാരന്‍ ടീജന്‍ ഭായ്, ജിബൂത്തി പ്രസിഡന്റ് ഇസ്മാഈല്‍ ഉമര്‍ ഗുല്ല, എല്‍ ആന്റ് ജി കമ്പനി ചെയര്‍മാന്‍ അനില്‍ മിഭായ് നായിക്, എഴുത്തുകാരന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിനും, ഗായകരായ കെ.ജി ജയന്‍, ശങ്കര്‍ മഹാദേവന്‍, പ്രഭുദേവ, പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ്, ശിവമണി, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ബജ്‌റംഗ് പൂനിയ, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ത എന്നിവര്‍ പത്മ ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.