മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന്‍ വിവാഹിതനായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്‌ഗെയാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിക്കില്ല  വിവാഹമെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു.

സഹീര്‍ ഖാന്റെ പ്രോസ്‌പോര്‍ട്ട് ഫിറ്റ്‌നെസ്സ് സ്റ്റുഡിയോയുടെ ബിസിനസ്സ ആന്റ് മാര്‍ക്കറ്റിങ് ഹെഡ് അഞ്ജന ശര്‍മയാണ് വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യന്‍ ടീമിനൊപ്പം ഏകദിന ലോകകപ്പ് ഉള്‍പ്പെടെ പല കീരിട വിജയങ്ങളില്‍ പങ്കാളിയായ സഹീര്‍ ഖാന്‍ നിലവില്‍ ഐ.പി.എല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ക്യാപ്റ്റനാണ്.

ഫോക്‌സ്, മിലേ ന മിലേ ഹം, റയ് തുടങ്ങി സിനിമയില്‍ അഭിനയിച്ചുട്ടുണ്ടെങ്കിലും ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യ എന്ന സിനിമയില്‍ പ്രീതി സാബ് ഹര്‍വാള്‍ എന്ന കഥാപാത്രമാണ് സാഗരിക ഗാഡ്‌ഗെ പ്രശസ്തി നേടിക്കൊടുത്തത്.