പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: മുന്‍ സഹപാഠിയെ കാമുകന്‍ വെട്ടിയത് 40 തവണ

ഇന്‍ഡോര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വെട്ടിയത് 40 തവണ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സുപ്രിയ ജയിന്‍ എന്ന യുവതിയെയാണ് മുന്‍ സഹപാഠിയായ കമലേഷ് സാഹു എന്ന യുവാവ് പ്രണയം നിരസിച്ചതിന് യുവതിക്കു നേരെ ക്രൂരമായ ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ദേഹമാസകലം വെട്ടു കൊണ്ട അതീവ ഗുരുതരാവസ്ഥയിലായ യുവതി ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്ന് എം.ഐ.ജി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തെഹ്‌സീബ് ഖ്വാസി അറിയിച്ചു. ഹോട്ടലില്‍ വെയ്റ്ററായ കമലേഷ് സാഹു സുപ്രിയയോടൊപ്പം ദമോഹയില്‍ നവോദയ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചതാണ്.

ഏതാനും ദിവസം മുമ്പ് ഫേസ് ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് സാഹു പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ സുപ്രിയ ഇത് നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ദിവസങ്ങളായി സുപ്രിയയെ പിന്തുടര്‍ന്ന സാഹു അവരെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നേരത്തെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സുപ്രിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്ന സാഹു ഇതില്‍ പരാജയപ്പെട്ടതോടെ ആത്മഹത്യക്കു ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

SHARE