ട്രെയിനിനുള്ളില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ഭാനുശാലിയെ ട്രെയിനിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റിയിരിക്കുന്നത്.

സംഭവ സ്ഥലത്തു നിന്നും പൊലീസ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം തോക്ക് കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ അതോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഗുജറാത്തിലെ ബി.ജെ.പിയുടെ ഉപാധ്യക്ഷനായിരുന്നു ജയന്തി ഭാനുശാലി. ലൈംഗിക കുറ്റകൃത്യ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജിവെക്കുകയായിരുന്നു. അബ്ദസ മണ്ഡലത്തില്‍ നിന്നും 2007-2012 കാലയളവില്‍ എം.എല്‍.എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

SHARE