ഗുജറാത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക്

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

മുന്‍ ബി.ജെ.പി മന്ത്രി ബിമല്‍ ഷാ, മുന്‍ എം.എല്‍.എയായ അനില്‍ പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നത്.