സെക്‌സ് വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നു- പരാതിയുമായി അര്‍ജന്റീനന്‍ താരം ലാവേസി

ബ്യൂണസ് അയേഴ്‌സ്: സെക്‌സ് വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബ്ലാക്‌മെയില്‍ ചെയ്യുന്നതായി മുന്‍ അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എസ്‌കീല്‍ ലാവേസി. ഓരോ വീഡിയോയ്ക്കും അയ്യായിരം ഡോളര്‍ വച്ചു നല്‍കണം എന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്നും 35കാരനായ ഫുട്‌ബോളര്‍ പറഞ്ഞു. ലാവേസി തന്നെയാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

കാമുകി ബ്രസീലിയന്‍ മോഡല്‍ നദാലിയ ബോര്‍ഗസുമായി കരീബിയന്‍ ദ്വീപായ സെന്റ് ബാര്‍ത്‌ലമിയിലാണ് ഇപ്പോള്‍ ലാവേസിയുള്ളത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹം ഇവിടെ കുടുങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് തനിക്ക് ഭീഷണി സന്ദേശം ലബിച്ചതെന്ന് ലാവേസി പറയുന്നു. താരത്തിന് വേണ്ടി അഭിഭാഷകനാണ് പൊലീസിനെ സമീപിച്ചത്.

മുന്‍ പി.എസ്.ജി താരമായ ലാവേസി ചൈനീസ് ക്ലബ് ഹെബെയ് ഫോര്‍ച്യുണിനും അര്‍ജന്റീന്‍ ക്ലബ് സാന്‍ ലോറന്‍സെയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. 2014ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച അര്‍ജന്റീനന്‍ ടീം അംഗമായിരുന്നു താരം. രാജ്യത്തിനായി 51 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.

SHARE