കാലാവധി പൂര്‍ത്തിയാകും മുന്നേ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം

തീരുമാനം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നാളെ പ്രഖ്യാപിക്കാന്‍ സാധ്യത

ഹൈദരബാദ്: കാലാവധി പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നാളെ നിയമസഭ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പ് നടത്താനാണ് റാവുവിന്റെ നീക്കം. കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം എടുക്കുന്നത് സംബന്ധിച്ച ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഉച്ചതിരിഞ്ഞ് വന്‍ജനാവലിയെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.