അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം അറിയിച്ചത്.

ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കും. ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ എന്നാകും ട്രസ്റ്റിന്റെ പേരെന്നും മോദി അറിയിച്ചു.ലഖ്‌നൗവില്‍ ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നതിനാലാണ് അദ്ദേഹം രാവിലെ സഭയില്‍ എത്തിയത്. തര്‍ക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് കൈമാറുമെന്ന് സഭയില്‍ വായിച്ച പ്രസ്താവനയില്‍ പറയുന്നു.സഭയിലുള്ള എല്ലാ അംഗങ്ങളും ക്ഷേത്രനിര്‍മാണത്തിന് സഹകരിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

SHARE