ഡ്രെയിനേജിന് മുകളിലെ ഫുട്പാത്ത് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; വീഡിയോ

രാജസ്ഥാനിലെ സിറോഹിയില്‍ ഒരു ഡ്രെയിനിനു മുകളിലൂടെ നിര്‍മിച്ച ഫുട്പാത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ യാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോയില്‍ ഫുട്പാത്ത് പെട്ടെന്ന് തകരുമ്പോള്‍ ഒരാള്‍ അതിലേക്ക് വീഴുന്നത് കാണാം. കഴിഞ്ഞ മാസം മുംബൈയിലെ ലോക്മന്യ തിലക് റോഡിലെ നാല് നില വാണിജ്യ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു.

SHARE