കണ്ണീരോടെ ഫുട്‌ബോള്‍ ലോകം: മൃതദേഹം സലയുടേതെന്ന് സ്ഥിരീകരിച്ചു

വിമാനയാത്രക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച്ച രാത്രി ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹവും കണ്ടെത്തിയിരുന്നു. ഇത് സലായുടെ മൃതദേഹമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജനുവരി 21-ാംതിയ്യതി ഇംഗ്ലീഷ് ചാനലിനു മുകളില്‍ വെച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് സഞ്ചരിക്കുമ്പോഴാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

റിമോര്‍ട്ട് നിയന്ത്രിത വാഹനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കടലിന്റെ അടിത്തട്ടിലായി വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. സലയെ കൂടാതെ ഡേവിഡ് ഇബോസ്റ്റണ്‍ എന്ന ബ്രിട്ടീഷ് പൈലറ്റ് മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

SHARE