ലോകകപ്പ് കാണാന്‍ വിസയില്ലാതെ റഷ്യയിലേക്ക് പറക്കാം

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ ടിക്കറ്റുണ്ടെങ്കില്‍ വിസയില്ലാതെ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പറക്കാം. ജൂണ്‍ നാലിനും ജൂണ്‍ 25നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പിന് കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം.

ലോകകപ്പ് സംഘാടകര്‍ നല്‍കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമുണ്ടെങ്കില്‍ വിസ ആവശ്യമില്ല. കളിയുള്ള ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്ര ചെയ്യാനും സാധിക്കും. ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്‌സൈറ്റില്‍ കയറി പ്രത്യേക രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്കാണ് കാര്‍ഡുകള്‍ ലഭിക്കുക.

SHARE