ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി;60 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ െ്രെപമറി സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു.

ഇതിന് മുന്‍പും ഇതേ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. 1പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ആശുപത്രിയില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ കുട്ടികളെ തറയില്‍ കിടത്തിയാണ് ചികിത്സിച്ചതെന്നും ആരോപണമുണ്ട്.

SHARE