മികച്ച രോഗപ്രതിരോധ ശേഷിയാണ് കോവിഡിനെ ചെറുക്കാനുള്ള ഒന്നാന്തരം മരുന്ന്. കോവിഡിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലാത്ത സാഹചര്യത്തില്‍ സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കുകയാണ് ഇക്കാലയളവില്‍ വേണ്ടത്. മികച്ച രോഗപ്രതിരോധ സംവിധാനമുള്ള ശരീരത്തില്‍ കോവിഡിന്റെ ആഘാതം ഉണ്ടാകില്ലെന്ന് പഠനങ്ങളും പറയുന്നു.
കൂടിയ രക്തസമ്മര്‍ദം, പ്രമേഹം, ശ്വസന രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് പൊതുവേ പ്രതിരോധ ശേഷി കുറവായിരിക്കും. ഇവര്‍ക്ക് കോവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതുപോലെ തന്നെയാണ് പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളും വൃദ്ധരും. ഇക്കാലത്ത് ഇവരോട് പുറത്തിറങ്ങാതിരിക്കാന്‍ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ ചുറ്റുവട്ടത്തു തന്നെ നിരവധി ഭക്ഷണങ്ങളുണ്ട്. അതില്‍ ഒന്നാമനാണ് ചീര. എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് ചീര. പച്ച നിറത്തിലുള്ള ഇലക്കറികളില്‍ വൈറ്റമിന്‍ സി, ബീറ്റ കരോട്ടീന്‍, മറ്റു പോഷകങ്ങള്‍ ഇവ ധാരാളം ഉണ്ട്. ഇത് അണുബാധകളെ തടഞ്ഞു രോഗസാധ്യത കുറയക്കുകയും ചെയ്യുന്നു.

വെളുത്തുള്ളിയാണ് മറ്റൊന്ന്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്ന സംയുക്തമായ അല്ലിസിന്‍ വെളുത്തുള്ളിയെ സവിശേഷമാക്കുന്നു.
ക്യാപ്സിക്കം മുകളാണ് മറ്റൊരു ഭക്ഷണം. വൈറ്റമിന്‍ സി യ്ക്ക് പുറമെ ബീറ്റാ കരോട്ടിനും ഇവയില്‍ ധാരാളം ഉണ്ട്. ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതോടൊപ്പം കണ്ണുകളുടെയും ചര്‍മത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

ബദാം പോലുള്ള നട്സുകളും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവയില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ഇ യും ബദാമിലുണ്ട്.
നല്ല ഭക്ഷണം കഴിക്കുന്നതോടൊപ്പം ശാരീരം വൃത്തിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്. അണുബാധയേല്ക്കാതിരിക്കാന് ഇടയ്ക്കിടെ കൈകകള്‍ കഴുകണം. അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കൈയുറയും മാസ്കും ധരിക്കണം. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. പുറമേ, ദിവസവും അല്‍പ്പ നേരമെങ്കിലും വ്യായാമത്തിനായി സമയം കണ്ടെത്തണം