ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്

ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നു. പശ്ചിമബംഗാളിലെത്തിയ ഫോനി വലിയ നാശം വിതയ്ക്കാതെയാണ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും ലഭിച്ചത്. വെള്ളിയാഴ്ച്ച ഒഡീഷയില്‍ കനത്ത നാശനഷ്ടമാണ് ഫോനി വിതച്ചത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് ഒഡീഷയില്‍ കാറ്റ് വീശിയത്.