മോദിയുടെ 20 ലക്ഷം കോടി പാക്കേജില്‍ അഞ്ചാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണിന്റെ നാലാംഘട്ടത്തില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ അഞ്ചാമത്തെയും അവസാനത്തെയും പ്രഖ്യാപനങ്ങളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ന് ഞായറാഴ്ച രാവിലെ 11 ന് ധനമന്ത്രി മാധ്യമങ്ങളെ കാണും.

ഇന്നലെ നടന്ന പ്രഖ്യാപനങ്ങളില്‍ കല്‍ക്കരി, ധാതുക്കളുടെ പ്രതിരോധ ഉല്‍പാദനം, വ്യോമമേഖല കൈകാര്യം ചെയ്യല്‍, ഐഎസ്ആര്‍ഓ, ഊര്‍ജ്ജ വിതരണം തുടങ്ങി 8 മേഖലകളില്‍ വാണജ്യവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു.

സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കാനും വിവിധ മേഖലകളെ സഹായിക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ നടപടികള്‍ തന്റെ ടീമിനൊപ്പം ദിവസങ്ങളായി പ്രഖ്യാപിക്കുകയാണെന്നും സീതാരാമന്‍ പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. 13 പൂജ്യങ്ങള്‍ മാത്രമുള്ള ജുംല പാക്കേജിലൂടെ സര്‍ക്കാര്‍ ഒരു പൈസ പോലും കര്‍ഷകരുടെ പോക്കറ്റില്‍ ഇട്ടിട്ടില്ലെന്നും ഈ റാബി സീസണില്‍ കര്‍ഷകര്‍ക്ക് 50,000 കോടി രൂപ നഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തുറന്നടിച്ചു.