പുഴ മുറിച്ച് കടക്കുന്നതിന്നിടയില്‍ രാത്രി മുഴുവന്‍ മരത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

മാനന്തവാടി: കബനിപുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വെള്ളത്തിലായ വീട്ടില്‍ നിന്നും ഇറങ്ങി പുഴ മുറിച്ച് കടക്കുന്നതിന്നിടയില്‍ കുടുങ്ങി പോകുകയും രക്ഷക്കായി മരത്തില്‍ കയറി നില്‍ക്കുകയും ചെയ്ത രണ്ട് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പാല്‍വെളിച്ചം കക്കേരി കോളനിയിലെ സുരേഷ്, നുജ്ഞന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് രണ്ട് പേരും പുഴ മുറിച്ച് കടക്കുന്നതിന്നിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പുഴയിലുള്ള മരത്തില്‍ പിടിച്ച് രക്ഷപ്പെട്ട ഇരുവരുംമരത്തില്‍ കയറി നില്‍ക്കുകയുമായിരുന്നു വെള്ളിയാഴ്ച രാവിലെ സുരേഷിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും കുറുവ ഡി.ടി.പി.സി ജീവനക്കാരും ചേര്‍ന്ന് രക്ഷിച്ചു.
എന്നാല്‍ പിന്നീട് പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് നുജ്ഞനെ രക്ഷിക്കാനില്ല. ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെ നേവി സംഘമെത്തി നുജ്ഞനെ രക്ഷപ്പെടുത്തി. സുരേഷ് ഒരു രാത്രിയും നുജ്ഞന്‍ രാത്രിയും പകല്‍ സമയവും ജീവന്‍ പണയം വെച്ച് മരത്തില്‍ കഴിയേണ്ടിവന്നു.

SHARE