മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍െപ്പട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു. അപകടകാരണം അറിയുന്നതില്‍ നിര്‍ണായകമാണ് ഇത്. അതേസമയം, വിമാന അപകടത്തില്‍ മരണം 18 ആയി. 180 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ 149 യാത്രക്കാരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 22 പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ് എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യാ അധികൃതരും കരിപ്പൂരില്‍ എത്തിയിട്ടുണ്ട്.