ആടി ഉലയുന്ന വിമാനത്തെ റണ്‍വേക്ക് കുറുകെ ഇറക്കി പൈലറ്റ്; വൈറലായി ലാന്റിങ് വീഡിയോ

ബ്രിസ്റ്റോള്‍: കടുത്ത കാറ്റില്‍ നിയന്ത്രണം തെറ്റിയ വിമാനത്തെ റണ്‍വേയില്‍ കുറുകെ ഇറക്കി താരമായി പൈലറ്റ്. ലണ്ടനിലെ ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടിലാണ് ആളുകളെ ഞെട്ടിച്ച സംഭവമുണ്ടായത്. നിലത്തിറങ്ങാന്‍ തയ്യാറായ വിമാനത്തിനെതിരെ ശക്തമായ കാറ്റ് അടിച്ചതോടെ ലാന്റിങ് അപകടത്തിലാവുകയായിരുന്നു. എന്നാല്‍ കാറ്റിലെ മരംപോലെ ആടി ഉലയുകയായിരുന്ന വിമാനത്തെ പൈലന്റ് നിയന്ത്രണത്തിലെടുത്ത് റെണ്‍വേക്ക് കുറുകെ ഇറക്കുകയായിരുന്നു. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയര്‍ലൈനര്‍ വിമാനമാണ് കാറ്റിനെ മറികടന്ന് ലാന്റ് ചെയ്തത്.

ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒക്ടോബര്‍ 13ന് പകര്‍ത്തിയ വിമാന ലാന്റിങ് വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്്. വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യുകയായും ചെയ്തു.

അതി ശക്തമായി എതിര്‍ ദിശയില്‍ വീശിയടിച്ച കാറ്റിനെ സാഹസികമായി ആതിജീവിച്ച് പൈലറ്റ് വിമാനം റണ്‍വേയില്‍ തന്നെ ഇറക്കുകയായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചതോടെ പൈലറ്റിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്.

SHARE