177 യാത്രക്കാരുമായി ദുബൈയില്‍ നിന്നും വിമാനം കൊച്ചിയിലെത്തി

എറണാകുളം: ദുബൈയില്‍ നിന്ന് പ്രവാസികളുമായുള്ള എയര്‍ ഇന്ത്യാ വിമാനം കൊച്ചിയിലെത്തി. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എട്ടുമണിയോടെയാണ് എയര്‍ ഇന്ത്യയുടെ IX 434 വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

അതിനിടെ, ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടെക്ക് പ്രവാസികളുമായുള്ള വിമാനം അല്‍പ്പസമയത്തിനകം പുറപ്പെടും. 180 യാത്രക്കാരുമായി രാത്രി 11.20ഓടെയാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക.