കയ്യിലുള്ളത് മൂന്ന് ഡോളര്‍; ലംബോര്‍ഗിനി വാങ്ങാന്‍ കാറോടിച്ച് പോയി അഞ്ചുവയസ്സുകാരന്‍

ആഡംബര കാറായ ലംബോര്‍ഗിനി വാങ്ങിക്കൊടുക്കണമെന്ന ആവശ്യം അമ്മ നിഷ്‌കരുണം തള്ളിയതിന്റെ വാശിക്ക് സ്വയം കാറുമെടുത്ത് കലിഫോര്‍ണിയയ്ക്കു പുറപ്പെട്ട് അഞ്ചുവയസ്സുകാരന്‍. യുഎസിലെ യൂട്ടാ നഗരത്തിലൂടെ ഹൈവേയുടെ വീതിയളന്നു പോകുന്ന വശപ്പിശകുള്ള കാറിന്റെ ഡ്രൈവറെ പിടികൂടിയപ്പോഴാണു പൊലീസ് ഞെട്ടിയത് ഒരു അഞ്ചുവയസ്സുകാരന്‍.

പോക്കറ്റ് തപ്പിയപ്പോള്‍ ലംബോര്‍ഗിനി വാങ്ങാന്‍ കരുതിയിരിക്കുന്ന കാശും കിട്ടി 3 ഡോളര്‍. ലംബോര്‍ഗിനിക്കു കുറഞ്ഞതു 2 ലക്ഷം ഡോളര്‍ (ഏതാണ്ട് 1.5 കോടി രൂപ) ആണു വില. കുട്ടി അപകടമുണ്ടാക്കിയില്ലെങ്കിലും മാതാപിതാക്കള്‍ നിയമനടപടി നേരിടേണ്ടിവരും.

SHARE